ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരേ സിപിഎം നിയമ ന​ട​പ​ടി​ക്ക്
കാ​യം​കു​ള​ത്തി​ന്‍റെ വി​പ്ല​വം, ചെ​മ്പ​ട കാ​യം​കു​ളം എ​ന്നീ അ​ക്കൗ​ണ്ടു​ക​ള്‍ക്കെ​തി​രേ ആലപ്പുഴ ഏരിയ കമ്മിറ്റി ആ​ല​പ്പു​ഴ എ​സ്‌പി​ക്ക് പ​രാ​തി ന​ല്‍കി

കാ​യം​കു​ളം: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​ഭാ​​ഗീ​യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ല​ടെു​ത്ത ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രേ സിപിഎം നേതൃത്വം നി​യ​മ​ ന​ട​പ​ടി തുടങ്ങി. കാ​യം​കു​ള​ത്തെ നേ​താ​ക്ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന കാ​യം​കു​ള​ത്തി​ന്‍റെ വി​പ്ല​വം, ചെ​മ്പ​ട കാ​യം​കു​ളം എ​ന്നീ അ​ക്കൗ​ണ്ടു​ക​ള്‍ക്കെ​തി​രേ ആലപ്പുഴ ഏരിയ കമ്മിറ്റി ആ​ല​പ്പു​ഴ എ​സ്‌പി​ക്ക് പ​രാ​തി ന​ല്‍കിക്കഴിഞ്ഞു.

നി​ഖി​ൽ തോ​മ​സി​ന് ഒ​രു എ​ഫ് ബി ​അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് സി​പിഎം ​ആ​രോ​പ​ണം. ഇ​തി​ന് നേ​രി​ട്ട് തെ​ളി​വ് ല​ഭി​ച്ചെ​ന്ന് ഏ​രി​യാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. പാ​ർ​ട്ടി​ക്കു​ള്ളി​ലെ വ​ർ​ഗ വ​ഞ്ച​ക​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കു​ന്നു എന്നും ആരോപണം. ഇ​വ​രെ ക​ണ്ടെ​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

കാ​യം​കു​ള​ത്തി​ന്‍റെ വി​പ്ല​വ​വും ചെ​മ്പ​ട കാ​യം​കു​ള​വും സി​പി​എ​മ്മി​ലെ ര​ഹ​സ്യ​ങ്ങ​ള്‍ എന്ന പേരിൽ പല വെളിപ്പെടുത്തലുകളും നടത്തുന്നുണ്ട്. നിഖിൽ തോമസ് ഉൾപ്പെട്ട വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയത്തിൽ കെ.എച്ച്. ബാബുജാനു പങ്കുണ്ടെന്ന ഗുരുതര ആരോപണങ്ങൾ അടക്കം ഇവർ പുറത്തുവിട്ടിരുന്നു.

സിപിഎമ്മിനു മാത്രമല്ല, പോഷക സംഘടനകളായ ഡിവൈഎഫ്‌ഐക്കും എസ്എഫ്ഐക്കുമെല്ലാം ഈ ഗ്രൂപ്പുകൾ തലവേദനയായിക്കഴിഞ്ഞു. നേ​താ​ക്ക​ളു​ടെ ഗൂ​പ്പി​സം, അ​വി​ഹി​തം, ഗു​ണ്ടാ​യി​സം, പ്ര​ണ​യം, വ​ഞ്ച​ന തു​ട​ങ്ങിയവയൊക്കെയാണ് ഗ്രൂപ്പുകളുടെ ഇഷ്ട വിഷയങ്ങൾ. പേ​രും പാ​ർ​ട്ടി​യി​ലെ പ​ദ​വി​യും തുറന്നു പറഞ്ഞു തന്നെയാണ് വെളിപ്പെടുത്തലുകൾ. അ​ടു​ത്ത കാ​ല​ത്ത് ജില്ലയിലെ പ​ല പ്രമുഖ നേ​താ​ക്ക​ളും ഈ ​​ഗ്രൂ​പ്പു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →