കോവർ കഴുതയെ കഞ്ചാവ് വലിപ്പിച്ച കേദാർനാഥ് യാത്രക്കാരൻ അറസ്റ്റിൽ

കേദാർനാഥ്: കേദാർനാഥ് യാത്രയ്ക്കിടെ കോവർ കഴുതയെ കഞ്ചാവ് വലിപ്പിച്ചയാൾ അറസ്റ്റിൽ. കോവർ കഴുതയെ ബലമായി കഞ്ചാവ് വലിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി.

കോവർ കഴുതയുടെ ഉടമ രാകേഷ് സിംഗ് റാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2023 ഏപ്രിൽ 25നാണ് കേദാർനാഥ് യാത്ര ആരംഭിച്ചത്. ഈ രണ്ട് മാസത്തിനിടെ മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് 14 കേസുകളാണ് എടുത്തത്.

Share
അഭിപ്രായം എഴുതാം