ഇൻഡിഗോ എയർലൈൻസ് 500 പുതിയ വിമാനങ്ങൾ വാങ്ങുന്നു.

വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡീൽ. എയർബസിൽ നിന്ന് പുതിയ 500 വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. 2023 ജൂൺ 19ന് പാരിസ് എയർ ഷോയിൽ വച്ചാണ് ഈ കരാർ ഒപ്പിട്ടത്.അടുത്തിടെ 470 വിമാനങ്ങൾ വാങ്ങിയ എയർ ഇന്ത്യയെയാണ് ഇൻഡിഗോ പിന്നിലാക്കിയത്.

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം 2022 ഫെബ്രുവരിയിലാണ് എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ ബോയിംഗുമായി ധാരണയായത്. 70 ബില്ല്യൺ ഡോളറിനായിരുന്നു കരാർ.

നിലവിൽ ഒരു ദിവസം 1800 വിമാനങ്ങളാണ് ഇൻഡിഗോയുടേതായി സർവീസ് നടത്തുന്നത്. 78 ആഭ്യന്തര എയർപോർട്ടുകളെയും 20 രാജ്യാന്തര എയർപോർട്ടുകളെയും ഇൻഡിഗോ വിമാനങ്ങൾ ബന്ധിപ്പിക്കുന്നുണ്ട്

Share
അഭിപ്രായം എഴുതാം