പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയ മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

പെരുമ്പടപ്പ് (മലപ്പുറം): ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയെന്ന കേസിൽ 3 മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. മദ്രസ അധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ് (64), പാലക്കാട് മണത്തിൽ കൊച്ചിയിൽ ഹൈദ്രോസ് (50), പാലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി (67) എന്നിവരെയും വെളിയങ്കോട് തൈപ്പറമ്പിൽ ബാവ (54) എന്നയാളെയുമാണ് പോക്സോ നിയമപ്രകാരം പെരുമ്പടപ്പ് സിഐ ഇ.പി.സുരേശൻ അറസ്റ്റ് ചെയ്തത്.

സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണു വിദ്യാർഥികൾ ദുരനുഭവം വെളിപ്പെടുത്തിയത്. അധ്യാപകരും ഐസിഡിഎസ് കൗൺസിലറും പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊന്നാനി കോടതിയിൽ ഹാജരാക്കിയപ്രതികളെ റിമാൻഡ് ചെയ്തു.

Share
അഭിപ്രായം എഴുതാം