തിരുവനന്തപുരം : ഒഡീസി നൃത്തം കേരളത്തിലും ദക്ഷിണേന്ത്യയിലും അരനൂറ്റാണ്ട് പ്രചരിപ്പിച്ചതിനും, കലാരംഗത്തെ അമ്പതു കൊല്ലത്തെ സമഗ്ര സംഭാവനകൾക്കുമായി സൂര്യ കൃഷ്ണമൂർത്തിക്ക് ഒഡീഷ സൂർ മന്ദിർ സിൽവർ ജൂബിലി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുന്നു. കട്ടക്കിലെ സൂർ മന്ദിർ അക്കാദമിയാണ് ഈ പുരസ്കാരം നൽകുന്നത്. 25000 രൂപയും ഫലകവുമാണ് അവാർഡ്. ജൂൺ പതിനഞ്ചാം തീയതി കട്ടക്കിൽ വച്ചു നടക്കുന്ന രാജ മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
സൂര്യ കൃഷ്ണമൂർത്തിക്ക് ഒഡീഷ്യയിൽ നിന്ന് പുരസ്കാരം
