കൊച്ചി: കെ വിദ്യയെ സംരക്ഷിച്ച കാലടി മുൻ.വിസി ധർമരാജ് അടാട്ടിന്‍റെ വാദം പൊളിയുന്നു. പിഎച്ച്ഡിക്ക് സംവരണമില്ലെന്നാണ് അദ്ദേഹം വാദിച്ചത്. എന്നാൽ 2016 ലെ സർവ്വകലാശാല സർക്കുലറിൽ സംവരണ സീറ്റുകൾ ബാധകമെന്ന് ചൂണ്ടിക്കാട്ടുന്നു. പകർപ്പ് പുറത്തുവന്നതിനു പിന്നാലെയാണ് മുൻ വിസിയുടെ കള്ളം പൊളിഞ്ഞത്.
2020 ലാണ് സംവരണം അട്ടിമറിച്ച് കെ വിദ്യക്ക് പ്രവേശനം നൽകിയത്. ഹൈക്കോടതി വിധി ദുർവ്യാഖാനം ചെയ്താണ് വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത്. നിയമാനുസൃതമായ നടപടികൾ സ്വീകരിക്കാനായിരുന്നു കോടതി നിർദേശിച്ചത്. സീറ്റുകൾ പതിനഞ്ചായി വർധിപ്പിച്ചു. സംവരണം അട്ടിമറിച്ച് വിദ്യയെ പതിനഞ്ചാമത്തെ ആളായി തിരികി കയറ്റുകയായിരുന്നു.