ആക്രികടകളിൽ മോഷണം നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളി പിടിയിൽ.

ആലപ്പുഴ: ആക്രികടകളിൽ മോഷണം നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പഞ്ചാബ് സ്വദേശി നീരജ് പ്രസാദ് (29) ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. ചാരുംമൂട്ടിലെ എസ് ആൻഡ് സി എന്ന ആക്രികടയിൽ നിന്നും 35,000 രൂപ വിലവരുന്ന ഇരുമ്പ് സാധനങ്ങളും ചെമ്പുകമ്പികളും, മോട്ടോർ കോയിലുകളും കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Share
അഭിപ്രായം എഴുതാം