ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ലോറിയും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. തിരുവമ്പാടി തച്ചംകുന്നേൽ വിൽ‌സന്റെ മകൻ ആനന്ദ് വിൽ‌സൺ (25 ) ആണ് മരിച്ചത്.
കുന്നമംഗലം പാലക്കൽ മാളിന് സമീപം 07/06/23 ബുധനാഴ്ച രാവിലെ ആയിരുന്നു ലോറിയും ബൈക്കും കൂട്ടിയിടിച്ചത്.

കാരന്തൂർ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്നു ടോറസ് ലോറി. ബൈക്കും ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവ് ടോറസിന്റെ അടിയിൽ അകപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആനന്ദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.

Share
അഭിപ്രായം എഴുതാം