ദളിതർക്ക് പ്രവേശനം നിഷേധിച്ചു; തമിഴ്നാട്ടിലെ വില്ലുപുരത്ത് ക്ഷേത്രം പൂട്ടി സീൽ ചെയ്ത് റെവന്യൂ വകുപ്പ്

ചെന്നൈ: ദളിതർക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സംഘർഷ സാഹചര്യം നിലനിൽക്കുന്ന തമിഴ്നാട് വില്ലുപുരം ജില്ലയിലെ ധർമ്മരാജ ദ്രൗപതി അമ്മൻ ക്ഷേത്രം പൂട്ടി സീൽ ചെയ്തു. മേൽജാതിക്കാരും ദളിതരും തമ്മിൽ ഏറെ നാളായി ക്ഷേത്രപ്രവേശം സംബന്ധിച്ച് നിലനിന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സമവായ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് തുടർന്ന് ക്ഷേത്രം സീൽ ചെയ്യാൻ വില്ലുപുരം ജില്ലാ റവന്യൂ കമ്മീഷണർ രവിചന്ദ്രൻ ഉത്തരവിടുകയായിരുന്നു.

ഗ്രാമത്തിൽ അസാധാരണമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ആരാധന ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്ന് റവന്യൂ കമ്മീഷണർ പറഞ്ഞു. പ്രശ്നപരിഹാരം കാണുംവരെ ഇരു വിഭാഗങ്ങളും ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശിക്കുന്ന നോട്ടീസും ക്ഷേത്രമതിൽക്കെട്ടിൽ പതിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം