എണ്ണ ഉത്പാദനം കുറയ്ക്കുന്നത് 2024 ഡിസംബര്‍ വരെ നീട്ടി യു എ ഇ

അബൂദാബി: 2024 അവസാനം വരെ പ്രതിദിനം 1,44,000 ബാരല്‍ എണ്ണ ഉത്പാദനം കുറയ്ക്കുന്നതായി യു എ ഇ പ്രഖ്യാപിച്ചു. 2023 ജൂണ്‍ നാലിന് ഒപെക് പ്ലസിന്റെ 35ാമത് മന്ത്രിതല യോഗത്തില്‍ സമ്മതിച്ചതനുസരിച്ച് ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി പങ്കെടുക്കുന്ന രാജ്യങ്ങളുമായി ഏകോപിപ്പിച്ചാണ് വെട്ടിക്കുറയ്ക്കുന്ന നടപടിയെന്ന് ഊര്‍ജ, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം