ബെയ്ജിംഗ്: ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലെ ഖനിയില്‍ 05/06/23 തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ 19 പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചു പേരെ കാണാതായിട്ടുണ്ട്. പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ലെഷാന്‍ നഗരത്തിനടുത്തുള്ള പര്‍വതപ്രദേശത്ത് 06/06/23 ചൊവ്വാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിനായി 180-ലധികം സന്നദ്ധപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രവിശ്യാ തലസ്ഥാനമായ ചെങ്ഡുവില്‍ നിന്ന് ഏകദേശം 240 കിലോമീറ്റര്‍ (150 മൈല്‍) തെക്ക് പര്‍വതപ്രദേശത്താണ് ഈ സ്ഥലം.