കൊച്ചി: കരയിലും കടലിലും പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ വലുതാണ്. പ്ലാസ്റ്റിക് വസ്‌തുക്കളുടെ നിർമാണവും ഉപയോഗവും വർധിച്ചു വരികയുമാണ്. ഈ സാഹചര്യത്തിൽ പ്ലാസ്‌റ്റിക് മലിനീകരണം തടയാനും നിയന്ത്രിക്കാനുമുള്ള നടപടികൾക്ക് മുന്തിയ പരിഗണന ലഭിക്കേണ്ടതുണ്ട്. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി, കൊച്ചി ക്രൗൺ പ്ലാസ, PROMISE മായി സഹകരിച്ച് ‘ക്ലീൻ ബീച്ച് ഡ്രൈവ്’ സംഘടിപ്പിച്ചു.
ബീച്ച് ക്ലീനിംഗ് ഡ്രൈവുകൾ സംഘടിപ്പിക്കുന്നതിനു പുറമേ, വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും തെരുവുകൾ വൃത്തിയാക്കൽ ഡ്രൈവുകളും നടത്തി. കൂടാതെ ഓൺലൈൻ വർക്ക്ഷോപ്പുകളും സംവേദനാത്മക സെഷനുകളും സംഘടിപ്പിച്ചു. ലോക പരിസ്ഥിതി ദിന വിഷയങ്ങളിൽ പ്രസംഗം നടത്താൻ ഹൈസ്കൂൾ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളുകളിൽ ഒരു മത്സരവും സംഘാടകർ നടത്തി.
കൂടാതെ, എൽഇഡി ബൾബുകളും ചണ ബാഗുകളും വിതരണം ചെയ്തുകൊണ്ട് സുസ്ഥിരമായ രീതികൾ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല സമീപത്ത് ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്നതിനായി EV ചാർജിംഗ് സ്റ്റേഷനുകൾ പരിപാടിയുടെ ഭാഗമായി സ്ഥാപിച്ചു.
പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുന്നതിനുള്ള ദീർഘകാല പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനാണ് കൊച്ചി ക്രൗൺ പ്ലാസ ഈ പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് . ഒരു മുന്നേറ്റമെന്ന നിലയിൽ, ഹോട്ടലിലുടനീളം പുനരുപയോഗവും സുസ്ഥിരമായ രീതികളും പ്രോത്സാഹിപ്പിക്കുന്നതിന് അവർ പ്രതിജ്ഞാബദ്ധരാണ്. പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഗണ്യമായി കുറയ്ക്കുന്ന ഒരു ഗ്ലാസ് ബോട്ടിലിംഗ് പ്ലാന്റ് സ്ഥാപിക്കുമെന്ന് പരിപാടിയുടെ ഭാഗമായി സംഘാടകർ പ്രഖ്യാപിച്ചു.
ഈ കൂട്ടായ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ പരിസ്ഥിതിയിൽ കാര്യമായ ഗുണപരമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് പരിപാടിയുടെ സംഘാടകർ വിശ്വസിക്കുന്നു. മാത്രമല്ല വൃത്തിയുള്ളതും പച്ചപ്പുള്ളതും കൂടുതൽ സുസ്ഥിരവുമായ ഭാവിക്കായി നമുക്ക് ഒരുമിച്ച് പരിശ്രമിക്കാമെന്നും അവർ പറഞ്ഞു.