പരീക്ഷയെഴുതിയില്ല, പക്ഷേ പി.എം. ആർഷോ പാസായി: പ്രതിഷേധം കടുപ്പിച്ച് കെഎസ്‌യു

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റിനെ ചൊല്ലി വിവാദം. മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ല, എങ്കിലും പട്ടിക പ്രകാരം ആർഷോ പരീക്ഷ പാസായി. ക്രിമിനൽ കേസിൽ പ്രതിയായതിനാൽ ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയിരുന്നില്ല.

2023 മാർച്ച് മാസത്തിലാണ് മൂന്നാം സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. വിഷയങ്ങൾക്കെല്ലാം പൂജ്യം മാർക്കെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, അതിന് താഴെ പാസ്ഡ് എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴി വച്ചത്. വിഷയത്തിൽ പ്രതിഷേധിച്ച് മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിന്റെ ഓഫീസിൽ കെഎസ്‌യു പ്രവർത്തകർ ഉപരോധ സമരം നടത്തുകയാണ്.

Share
അഭിപ്രായം എഴുതാം