ചേലക്കരയിൽ മകൻ മദ്യലഹരിയിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച പിതാവ് മരിച്ചു

തൃശൂർ: ചേലക്കരയിൽ മകൻ മദ്യലഹരിയിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച പിതാവ് മരിച്ചു. ചേലക്കര കുറുമല കോച്ചിക്കുന്ന് നമ്പ്യാത്ത് ചാത്തൻ (80) ആണ് മരിച്ചത്. 2023 മെയ് 16ന് വൈകീട്ട് ആണ് തർക്കത്തിനിടെ മകൻ രാധാകൃഷ്ണൻ (53) ക്രൂരമായി മർദിക്കുകയും കല്ല് കൊണ്ട് തലക്കും ദേഹമാകെയും ഇടിച്ച് പരുക്കേൽപ്പിച്ചത്. തുടർന്ന് അവശ നിലയിലായ നമ്പ്യാത്ത് ചാത്തൻ ഒരാഴ്ചയോളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വീട്ടിലെത്തിച്ച് ചികിത്സ തുടരുന്നതിനിടെയാണ് മരണം. രാധാകൃഷ്ണൻ നിലവിൽ റിമാൻഡിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →