ലോറി ഡ്രൈവർ ജിന്റോയുടെ കൊലപാതകം : 2 പേർ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂർ നഗരത്തിലെ ലോറി ഡ്രൈവർ ജിന്റോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേർ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശി അൽത്താഫ്, കതിരൂർ സ്വദേശി ഷബീർ എന്നിവരാണ് അറസ്റ്റിലായത്. കവർച്ചാ ശ്രമത്തിനിടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. 2023 ജൂൺ 5 തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

പിടിയിലായ രണ്ട് പേരും നിരവധി കേസുകളിൽ പ്രതികളാണ്. പ്രതികൾ ജിന്റോ ലോറിയിൽ കിടന്നുറങ്ങുന്നതിനിടെ മോഷണത്തിന് ശ്രമിച്ചു. ജിന്റോ പ്രതിരോധിച്ചപ്പോൾ ആയുധം ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം

Share
അഭിപ്രായം എഴുതാം