യുഎഇയിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്

അജ്‍മാൻ: യുഎഇയിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അജ്‍മാനിലെ അൽ ജുർഫ് ഇൻഡസ്‍ട്രിയൽ ഏരിയയിലായിരുന്നു സംഭവം. . 2023 ജൂൺ 4 ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അജ്‍മാൻ പൊലീസിൽ അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്‍ദുല്ല അൽ നുഐമി പറഞ്ഞു. മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരായ പ്രവാസികളാണ്. എന്നാൽ ഇവർ ഏത് രാജ്യക്കാരാണെന്ന കാര്യത്തിൽ വ്യക്തതയില്ല

ഒരു ഫാക്ടറിയിൽ സ്ഥാപിച്ചിരുന്ന ടാങ്കുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. ഒരു ടാങ്കിന് പുറത്ത് തൊഴിലാളികൾ വെൽഡിങ് ജോലികൾ ചെയ്യുന്നതിനിടെ അതിൽ നിന്നുള്ള തീപ്പൊരി ടാങ്കിന്റെ അകത്ത് പതിക്കുകയും അത് പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു. മതിയായ സുരക്ഷാ നടപടികൾ പാലിക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അജ്‍മാൻ പൊലീസ് മേധാവി പറഞ്ഞു

Share
അഭിപ്രായം എഴുതാം