ഇടുക്കി ജില്ലയിലെ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് അനുവദിച്ച വാഹനത്തിന്റെ ഫ്ളാഗ് ഓഫും പരിസ്ഥിതി ദിനാചരണവും പ്രവേശനോത്സവവും സംഘടിപ്പിച്ചു. എം.പിയുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്നും അനുവദിച്ച വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു.

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ പരിസരത്ത് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍ എന്നിവര്‍ ഫലവൃക്ഷത്തൈകള്‍ നട്ടു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് രമേഷ് ഗോപാലന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 10 വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സത്യന്‍ പ്രവേശനോത്സവ സന്ദേശം നല്‍കി. ഈ വര്‍ഷം 33 കുട്ടികളാണ് ആറാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. ഗ്രാമപഞ്ചായത്ത് അംഗം രാജു ജോസഫ് പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഐ.റ്റി.ഡി.പ്രൊജക്ട് ഓഫീസര്‍ ജി.അനില്‍കുമാര്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എസ്.എ.നജീം, ഹെഡ്മിസ്ട്രസ് ദിവ്യ ജോര്‍ജ്, മുന്‍ ഹെഡ്മിസ്ട്രസ് ജെസ്സിമോള്‍. എ.ജെ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം