ഒഡീശ ട്രെയിൻ അപകടം: ലോകോ പൈലറ്റുമാർ സുഖം പ്രാപിക്കുന്നു
രണ്ടു പേരും പൂർണമായും സുഖം പ്രാപിക്കുന്നതു വരെ ഇരുവരുടെയും സ്വകാര്യത സംരക്ഷിക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്

ഭുവനേശ്വർ: ബാലസോറിലെ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ ലോകോ പൈലറ്റ് ഗുണനിധി മൊഹന്തി, അസിസ്റ്റന്‍റ് ഹാജാരി ബെഹ്റ എന്നിവർ സുഖം പ്രാപിക്കുന്നു. കൊറാമണ്ഡൽ‌ എക്സ്പ്രസിൽ നിന്നുമാണ് ഇരുവരെയും രക്ഷിച്ചത്. ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലാണ് ഇരുവരും.

തിങ്കളാഴ്ചയാണ് മൊഹന്തിയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയത്. ബെഹ്റയ്ക്ക് തലയിൽ ഒരു ശസ്ത്രക്രിയ കൂടി പൂർത്തിയാക്കേണ്ടതുണ്ടെന്നും ദക്ഷിണ പൂർവ റെയിൽവേ ചീഫ് പിആർഒ ആദിത്യ ചൗധരി അറിയിച്ചു. രണ്ടു പേരും പൂർണമായും സുഖം പ്രാപിക്കുന്നതു വരെ ഇരുവരുടെയും സ്വകാര്യത സംരക്ഷിക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രെയിനുകൾ അമിതവേഗതയിലായിരുന്നില്ലെന്നും ലോകോ പൈലറ്റുമാരുടെ ഭാഗത്ത് നിന്നുള്ള തെറ്റല്ല അപകടകാരണമെന്നും റെയിൽവേ വ്യക്തമാക്കിയിരുന്നു.

Share
അഭിപ്രായം എഴുതാം