കഴിഞ്ഞ ദിവസം ഒഡീഷയിലുണ്ടായ തീവണ്ടി അപകടം എല്ലാവരെയും കണ്ണീരിലാഴ്ത്തുമ്ബോള്‍, നടൻ കമല്‍ നായകനായി 20 വര്‍ഷം മുമ്ബ് പുറത്തിറങ്ങിയ അൻപേ ശിവം എന്ന ചിത്രത്തെയാണ് പലരും ഓര്‍ക്കുന്നത്.
നടൻ കമല്‍ഹാസന്റെ ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കപ്പെടുന്നതും ആരാധിക്കപ്പെടുന്നതുമായ ചിത്രങ്ങളിലൊന്നാണ് അൻപേ ശിവം.
കമലും മാധവനും അഭിനയിച്ച് 2003-ല്‍ സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രമാണ് ഇന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്.
എന്തിനാണ് ഈ സിനിമയെ ഒഡീഷ ട്രെയിൻ അപകടവുമായി ഇപ്പോള്‍ താരതമ്യം ചെയ്യുന്നത്, എന്ന സംശയം സിനിമ കാണാത്തവര്‍ക്ക് ഉയര്‍ന്നുവന്നേക്കാം. അൻപേ ശിവത്തില്‍, നടന്മാരായ കമല്‍ഹാസനും മാധവനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോറമണ്ഡല്‍ എക്സ്പ്രസ് അപകടത്തില്‍ പെടുന്നതായി അൻപേ ശിവത്തില്‍ കാണിക്കുന്നുണ്ട്.
അൻപേ ശിവം സിനിമയുടെ സീനുമായി താരതമ്യപ്പെടുത്തി പലരും വേദനയോടെയാണ് ഇപ്പോള്‍ ഒഡീഷ ട്രെയിനപകട സംഭവം പങ്കുവയ്ക്കുന്നത്.