സംവിധായകന്‍ സഞ്ജയ് പുരണ്‍ സിംഗ് ചൗഹാന്‍ന്റെ
72 ഹുറൈന്‍, റിലീസ് ജൂലൈ 7ന് റിലീസ് ചെയ്യും.
ചിത്രത്തിനായി പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. അതിനാണ് വിരാമമായിരിക്കുന്നത്. മത ഭീകരവാദത്തിന്റെ ഇരുണ്ട വശങ്ങളെയാണ് ചിത്രത്തിലൂടെ സംവിധായകൻ കാണിക്കുന്നത്.
ഭീകരവാദത്തിലേക്ക് മനംമാറ്റം ചെയ്യപ്പെടുന്ന 72 കന്യകമാരുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം പറയുന്നത്. ഇവര്‍ തെറ്റായ ആശയങ്ങളില്‍ വിശ്വസിച്ച്‌് വിനാശത്തിലേയ്‌ക്ക് പോകുന്നതും ഒടുവില്‍ ഭീകരമായ വിധിയെ വരിക്കുനതുമാണ് കഥയെന്ന് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ പറഞ്ഞു.
നിരപരാധികളെ തീവ്രവാദികളാക്കി മാറ്റുന്നതിന് പിന്നിലെ സത്യം അനാവരണം ചെയ്യണമെന്നും സത്യം പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും നിര്‍മ്മാതാവ്. പ്രേക്ഷകര്‍ സിനിമയെ യുക്തിസഹമായി സമീപിക്കണമെന്നും സമൂഹത്തില്‍ തുടരുന്ന ചില തെറ്റായ ആശയങ്ങളെ കുറിച്ച് വിചിന്തനം ചെയ്യാൻ ചിത്രം നിങ്ങളെ സഹായിക്കുമെന്നും അശോക് പണ്ഡിറ്റ് പറഞ്ഞു .
നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ചിത്രം പുറത്തെത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്. താൻ ഈ സിനിമയ്‌ക്കായി വളരെയധികം സമയം ചെലവഴിച്ചെന്നും ഒടുവില്‍ ഇത് റിലീസ് ചെയ്യുകയാണ്. ആളുകള്‍ക്ക് ഇത് കാണാൻ കഴിയുമെന്നതില്‍ സന്തോഷമുണ്ട് നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ് കൂട്ടി ചേർത്തു.