ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

കൊച്ചി : ഡ്യൂട്ടിക്കിടെ മദ്യപിച്ച കൊച്ചി എആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മേഘനാഥൻ, രാജേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ഡ്യൂട്ടിക്കിടെ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം കൊച്ചി കമ്മിഷണർക്കും ഡിസിപിയ്ക്കും നേരത്തേ തന്നെ ലഭിച്ചിരുന്നു.

ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മിഷണറുടെയും ഡിസിപിയുടെയും നിർദേശപ്രകാരം ഈ രണ്ട് പൊലീസുകാരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിന് ശേഷമാണ് മദ്യപിക്കുന്നതിനിടെ മേഘനാഥൻ, രാജേഷ് എന്നീ ഉദ്യോ​ഗസ്ഥരെ കൈയ്യോടെ പിടികൂടിയത്. തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

Share
അഭിപ്രായം എഴുതാം