അറിവ് പകരാൻ കൈതാങ്ങായി : മുരിക്കാട്ടുകൂടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക്
പഠനോപകരണങ്ങൾ നൽകി റാന്നി ഫാദേഴ്‌സ് ഹൗസ് തിയോളജിക്കൽ സെമിനാരി,

കട്ടപ്പന : മുരിക്കാട്ടുകുടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവുകയാണ് റാന്നി
ഫാദേഴ്‌സ് ഹൗസ് തിയോളജിക്കൽ സെമിനാരി.വിദ്യാർത്ഥികൾക്കായി ബാഗ്, നോട്ടുബുക്കുകൾ പേന, പെൻസിൽ മുതലായ പഠനോപകരണങ്ങളാണ് നൽകിയത് . എല്ലാ അദ്ധ്യയന വർഷാരംഭത്തിലും വിവിധ ജില്ലകളിൽ മുടങ്ങാതെ ചെയ്തു വരുന്ന പഠനോപകരണ വിതരണ പദ്ധതി ഈ വർഷം ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിലുള്ള നിർധനരായ വിദ്യാർത്ഥികൾക്കാണ് നൽകുന്നത് . പദ്ധതിയുടെ ഉദ്ഘാടനം 2023 മെയ് 31ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആശാ ആന്റണി നിർവഹിച്ചു .

കോവിൽമല രാജാവ് രാമൻ രാജമന്നാൻ പഠനോപകരണങ്ങൾ സ്കൂളിന് വേണ്ടി ഏറ്റുവാങ്ങി. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് കുഴിക്കാട്ട്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ തങ്കമണി സുരേന്ദ്രൻ, പി. റ്റി. എ പ്രസിഡന്റ്‌ പ്രിൻസ് മറ്റപ്പള്ളി, സെമിനാരി ഭാരവാഹികളായ ഡോ.ജെയിംസ് മാത്യു, പാസ്റ്റർമാരായ എൻ. സി. ജോർജ്, ലിജോ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു .പരിപാടികൾക്ക് ഹെഡ്മാസ്റ്റർ ശിവകുമാർ പി പി ,സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ലിൻസി ജോർജ്‌ , അധ്യാപകരായ ഓമന പി .എസ് , ഷൈനമ്മ തോമസ് എന്നിവർ നേതൃത്വം നൽകി

Share
അഭിപ്രായം എഴുതാം