വൈദ്യുതി ബില്ലിൽ ഇനി സർച്ചാർജും; മാസം തോറും പിരിക്കാൻ കെഎസ്ഇബി, റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി

തിരുവനന്തപുരം: വൈദുതി സർചാർജ്ജ് മാസം തോറും പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തെയും സർച്ചാർജും ഇനി മുതൽ ഉപഭോക്താവ് നൽകേണ്ടി വരും. 10 പൈസ വരെയാണ് സർച്ചാർജ് പിടിക്കുകയെന്നാണ് ഔദ്യോഗിക വിവരം.

Share
അഭിപ്രായം എഴുതാം