കാന്‍ബറ: ഇന്ത്യ ഓസ്ട്രേലിയ ബന്ധം എല്ലാ മേഖലയിലും വ്യാപിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളുമായുള്ള സൗഹൃദം ചരിത്രപരമാണെന്നും മോദി പറഞ്ഞു. ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വളര്‍ച്ച സന്തോഷിപ്പിക്കുന്നു. പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇന്ത്യ ഓസ്ട്രേലിയ ബന്ധത്തിന് ആധാരം. ജനാധിപത്യ ബോധവും ഇരു രാജ്യങ്ങളെയും ഒന്നിച്ച് നിര്‍ത്തുന്നു. ലോകരാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യ എപ്പോഴും സന്നദ്ധമാണ്. ഡിജിറ്റല്‍ വിപ്ലവത്തില്‍ ഇന്ത്യ ലോക നേതാവാണെന്ന് മോദി പറഞ്ഞു. ഭാരതത്തിന്റെ വൈവിധ്യത്തെ സ്വീകരിച്ച ഓസ്ട്രേലിയയുടെ ഹൃദയവിശാലതയെ പ്രകീര്‍ത്തിച്ചാല്‍ മതിയാവില്ലെന്നും മോദി പറഞ്ഞു.