കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ജീവനക്കാരൻ പിടിയിൽ

പാലക്കാട് : കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. മണ്ണാർക്കാട്ടെ താമസ സ്ഥലത്താണ് റെയ്ഡ് നടന്നത്. 24/05/23 ബുധനാഴ്ച രാവിലെയാണ് സുരേഷ് കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടികൂടിയത്. റെയ്ഡിൽ 35 ലക്ഷം രൂപയും 17 കിലോ സ്വർണവും പിടിച്ചെടുത്തു. ഇതുകൂടാതെ 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ വിവരങ്ങളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയുടെ സേവിങ്സ് ഉണ്ടെന്നും മൊഴിയുണ്ട്. പണവും സ്ഥിരനിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.5 കോടി രൂപ കണ്ടെടുത്തതായാണ് വിവരം. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ഇത്രയധികം തുക വിജിലൻസ് പിടിക്കുന്നത് ഇത് ആദ്യമാണെന്ന് വിജിലൻസ്. പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സുരേഷ് കുമാറിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടിയിലധികം രൂപ വിജിലൻസ് ഓഫീസിൽ എത്തിച്ചു. സുരേഷ് കുമാറിനെ 25/05/23 വ്യാഴാഴ്ച തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. 25/05/23 വ്യാഴാഴ്ച തന്നെ കസ്റ്റഡി അപേക്ഷ നൽകും. അതേസമയം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിജിലൻസ് അന്വേഷിക്കും. പ്രതി ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിൽ ആയിരുന്നു. ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയായിരുന്നു 24/05/23 ബുധനാഴ്ച രാവിലെ വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്. മണ്ണാർക്കാട് വെച്ച് സുരേഷ് കുമാറിന്റെ കാറിൽ വച്ചായിരുന്നു പണം കൈമാറിയത്. മഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സുരേഷ് കുമാറിന്റെ വീട്ടിൽ നിന്ന് പണമായി പിടിച്ചെടുത്തത് 35 ലക്ഷം രൂപയാണ്. വിവിധ ബാങ്കുകളിലായി നാല്പതു ലക്ഷം രൂപ മൂല്യമുള്ള ബോണ്ടുകൾ 25 ലക്ഷം രൂപയുടെ സേവിങ്സ് ബാങ്ക് രേഖകളും 17 കിലോ വരുന്ന നാണയ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്.

എംഇഎസ് കോളേജിന്റെ മുൻവശം പാർക്ക് ചെയ്തിരുന്ന സുരേഷ് കുമാറിന്റെ കാറിൽ വച്ച് 2500 കൈക്കൂലി വാങ്ങവേ പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. മുമ്പ് ഇതേ പരാതിക്കാരാനിൽ നിന്ന് സുരേഷ് ബാബു കൈക്കൂലി വാങ്ങിയതായും വിജിലൻസ് അറിയിച്ചു. ഇതേ വസ്തു എൽഎ പട്ടയത്തിൽ പെട്ടതല്ല എന്നുള്ള സർട്ടിഫിക്കറ്റിനായി പരാതിക്കാരിൽ നിന്ന് ആറുമാസം മുമ്പ് 10,000 രൂപയും പൊസഷൻ സർട്ടിഫിക്കറ്റിനായി അഞ്ചുമാസം മുമ്പ് 9,000 രൂപയും വാങ്ങിയിരുന്നു.

പണത്തിനു പുറമേ തേനും കുടംപുളിയും ഒക്കെ കൈക്കൂലിയായി മണ്ണാർക്കാട്ടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ വാങ്ങിയിരുന്നതായി വിജിലൻസ് കണ്ടെത്തി. സുരേഷ് കുമാറിന്റെ മുറിയിൽ നിന്നാണ് 10 ലിറ്റർ തേനും, കുടംപുളിയും കണ്ടെത്തിയത്. കവർ പൊട്ടിക്കാത്ത പത്ത് പുതിയ ഷർട്ടുകളും, മുണ്ടുകളും മുറിയിൽ ഉണ്ടായിരുന്നു. പടക്കങ്ങളും, പേനകളും മുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം വീട് വെക്കാനാണ് താൻ പണം കൂട്ടി വെച്ചതെന്ന് സുരേഷ് കുമാർ വിജിലൻസിന് മൊഴി നൽകി. സ്വന്തമായി കാറോ ഇരുചക്രവാഹനമമോ ഇല്ല. നല്ലൊരു വീട് വെക്കണമെന്ന ആഗ്രഹം കൊണ്ടാണ് ഇത്രയധികം പണം കൂട്ടിവെച്ചത്. അവിവാഹിതനായതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നുമാണ് ഇയാൾ വിജിലൻസിനോട് പറഞ്ഞു. പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ 24/05/23 ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. തൃശൂർ വിജിലൻസ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷയും നൽകും.

Share
അഭിപ്രായം എഴുതാം