അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: ഇന്റർനെറ്റിലെ വിവിധ സൈറ്റുകളിൽ നിന്നും കുട്ടികളുടെതടക്കം അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്യുകയും കാണുകയും ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പേരെ കോടതി റിമാന്റ് ചെയ്തു. പെരുവള്ളൂർ വലക്കണ്ടിയിലെ സ്വകാര്യ കോളജ് വിദ്യാർഥിയായ ഹാജിയാർപള്ളി കൊളമണ്ണ നടുത്തൊടി മണ്ണിൽ മുഹമ്മദ് ഹസീമിനെ (20)യാണ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിയെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം വിപിൽദാസ് 2023 ജൂൺ മൂന്നുവരെ റിമാന്റ് ചെയ്തു.

സൈബർസെല്ലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ താമസിച്ചു പഠിക്കുന്ന ഇയാളെ പൊലീസ് കാമ്പസിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ഫോണിൽ നിന്നും സൈബർ വിദ​ഗ്ധന്റെ സഹായത്തോടെ നിരവധി അശ്ലീല ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം