ബലാത്സം​ഗത്തിന് കൂട്ടുനിന്ന മസാജിങ് സെന്റർ ഉടമയുടെ ജാമ്യാപേക്ഷ തള്ളി മഞ്ചേരി ജില്ലാ സെഷൻസ് കോടതി .മഞ്ചേരി: മസാജിങ് കേന്ദ്രത്തിൽ ജോലി ചെയ്യുന്ന യുവതിയെ ബാലാൽസംഗം ചെയ്യാൻ ഒത്താശ ചെയ്തു നൽകിയെന്ന കേസിൽ അറസ്റ്റിലായ സ്ഥാപന നടത്തിപ്പുകാരന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. പാലക്കാട് കുലുക്കല്ലൂർ കക്കനംപള്ളി കുന്നക്കാട്ടിൽ കുമാരൻ (54) ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്. ബി പി അങ്ങാടിയിലെ സ്വകാര്യ ആയുർവേദ ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയായ 19കാരിയാണ് പീഡനത്തിനിരയായത്.

മസാജ് ചെയ്തു കൊണ്ടിരിക്കെ കേസിലെ ഒന്നാം പ്രതിയായ താനൂർ പുതിയ കടപ്പുറം സ്വദേശി ഫർഹബ് യുവതിയെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് കേസ്. ഈ സംഭവത്തിൽ ഒന്നാം പ്രതിക്ക് രണ്ടാം പ്രതിയായ ഉടമ ഒത്താശ ചെയ്തു നൽകിയെന്നാണ് കുമാരനെതിരെയുള്ള കേസ്.

Share
അഭിപ്രായം എഴുതാം