ഇടുക്കി പൂപ്പാറയിൽ കാട്ടാനയെ കാറിടിച്ചു, യാത്രക്കാർക്ക് പരിക്ക്,

തൊടുപുഴ: ഇടുക്കി പൂപ്പാറ ചൂണ്ടലിൽ റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു. അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന നാലു പേർക്ക് പരിക്ക്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ 2023 മെയ് 23 ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ആനക്ക് പരിക്കുണ്ടോയെന്ന് വ്യക്തമല്ല. ചൂണ്ടൽ സ്വദേശി തങ്കരാജിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വളവിൽ നിന്നിരുന്ന കാട്ടാനയെ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാട്ടാന കാറിന് മുകളിലിരുന്നു. കാറി‌ടിച്ചത് ചക്കക്കൊമ്പനെ‌യാണോ എന്ന് സംശയമുണ്ട്. തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാനയെ ഇടിച്ചത്. പൂപ്പാറയിൽ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു ഇവർ. കാർ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനം തകർക്കാൻ ശ്രമിച്ചെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റിട്ടുണ്ടെങ്കിൽ ആന അക്രമാസക്തനാകാനുള്ള സാധ്യത കൂടുതലാണെന്ന് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. അതുകൊണ്ടുതന്നെ അപകടത്തിൽപ്പെട്ട ആനയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കും

Share
അഭിപ്രായം എഴുതാം