കോടികള്ഒഴുകിയെത്തുന്ന തീഹാര് ജയിലിലെ വ്യവസായം

തെക്കനേഷ്യയിലെ ഏറ്റവും വലിയ തടവുകേന്ദ്രമാണ് തിഹാര്‍ ജയില്‍. ന്യൂഡല്‍ഹിയ്ക്ക് പടിഞ്ഞാറ് ചാണക്യപുരയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് തിഹാര്‍ ജയില്‍ സ്ഥിതിചെയ്യുന്നത്. ഒരു തിരുത്തല്‍ സ്ഥാപനം എന്ന നിലയിലാണ് തിഹാര്‍ ജയില്‍ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. ജയില്‍ അന്തേവാസികളെ നൈപുണിയും വിദ്യാഭ്യാസവും നിയമത്തോടുള്ള ആദരവുമുള്ള വ്യക്തികളാക്കുക എന്നതാണ് ജയിലിന്റെ പ്രധാന ലക്ഷ്യമായി കാണുന്നത്. ആ ലക്ഷ്യത്തില്‍ നിന്ന് കൈവരിച്ച സുപ്രധാന നേട്ടമാണ് ജയില്‍ വാസികള്‍ ടിജെഎസ് ബ്രാന്‍ഡ് എന്ന പേരില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍. കോടികളുടെ ബിസിനസാണ് ഇതുവഴി ലഭിക്കുന്നതും.

ബേക്കറി മുതല്‍ ഫര്‍ണീച്ചര്‍ വരെ

ബേക്കറി ഉത്പന്നങ്ങള്‍, കൈത്തറി വസ്ത്രങ്ങള്‍, മറ്റു തുണിത്തരങ്ങള്‍, ഫര്‍ണീച്ചര്‍, വീടുകള്‍ മോടിപിടിപ്പിക്കാനുള്ള ഉത്പന്നങ്ങള്‍ എന്നിവയൊക്കെയാണ് ടീജേസ് ബ്രാന്‍ഡില്‍ തയ്യാറായിരിക്കുന്നത്. ടീജേസ് എന്ന ബ്രാന്‍ഡിലാണ് ഇവ വിപണിയിലെത്തുന്നത്.ദില്ലിയിലെയും മറ്റും മദര്‍ ഡെയറി ഔട്ട്ലെറ്റുകളില്‍ ടീജേസ് ഉത്പന്നങ്ങള്‍ ലഭ്യമാണ്. ഇതിലൂടെ സര്‍ക്കാരിലേക്ക് എത്തുന്നതാവട്ടേ കോടികളാണ്.
റീടെയില്‍ ശൃംഗലകള്‍ക്ക പുറമേ സാധാരണ കടകളിലും ഇവ വില്‍പ്പനയ്ക്കെത്തന്നുണ്ട്. ദില്ലിയിലും പരിസരപ്രദേശത്തുമുള്ള വിതരണക്കാരാണ് മാര്‍ക്കറ്റിങ് നടത്തുന്നത്. ഇത് തുടങ്ങിയ 2010-11ല്‍ ഈ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തിയപ്പോള്‍ 15 കോടി രൂപയുടെ വിറ്റുവരവ് നേടാനായതായിരുന്നു. ബേക്കറി ഉത്പന്നങ്ങളില്‍ നിന്ന് മാത്രം 2.5 കോടി രൂപയുടെ കച്ചവടം നടത്തി.
നിലവില്‍ ദില്ലിയിലെ 35 ഓളം ഇടങ്ങളില്‍ ടീജേസ് ഉത്പന്നങ്ങള്‍ ലഭ്യമാണ്. കോടതി വളപ്പിലും ആസ്പത്രികളിലും മറ്റും സ്ഥാപിച്ചിട്ടുള്ള വില്‍പനശാലകള്‍ വഴിയും ഇവ വിറ്റഴിയ്ക്കുന്നുണ്ട്. ദില്ലിയിലെ എഫ്എം റേഡിയോ സ്റ്റേഷനുകള്‍ വഴി ഇവയുടെ പരസ്യവും നല്‍കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം