ഓസ്ട്രേലിയയിലെ പ്രവാസി ഇന്ത്യക്കാരുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തി

സിഡ്നി: സിഡ്നിയിലെ ഖുഡോസ് ബാങ്ക് അരീനയില്‍ ഇന്ത്യക്കാന്‍ നടത്തിയ സമ്മേളനത്തെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസുമൊത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തു. വിദ്യാര്‍ത്ഥികളും ഗവേഷകരും പ്രൊഫഷണലുകളും ബിസിനസുകാരും അടങ്ങുന്ന പ്രവാസിഇന്ത്യക്കാര്‍ ആവേശത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്. ഓസ്ട്രേലിയയില്‍ നിന്നുള്ള നിരവധി മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. വെസ്റ്റേണ്‍ സിഡ്നിയിലെ പരമട്ടയിലെ ഹാരിസ് പാര്‍ക്കില്‍ നിര്‍മ്മിക്കുന്ന ‘ലിറ്റില്‍ ഇന്ത്യ’ ഗേറ്റ്വേയ്ക്ക് വേണ്ടിയുള്ള ശിലാസ്ഥാപനം ഇരു പ്രധാനമന്ത്രിമാരും സംയുക്തമായി അനാച്ഛാദനം ചെയ്തു.പരസ്പര വിശ്വാസവും പരസ്പര ബഹുമാനവുമാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ചരിത്രപരമായ അടുത്ത ബന്ധത്തിന്റെ അടിത്തറയെന്ന് പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഓസ്ട്രേലിയലിലെ ഇന്ത്യന്‍ സമൂഹത്തെ പ്രശംസിച്ച അദ്ദേഹം അവരെ ഇന്ത്യയുടെ സാംസ്‌കാരിക ബ്രാന്‍ഡ് അംബാസഡര്‍മാര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം