ഐപിഎസ് ഓഫിസറുടെ കാർ തകർത്ത സംഭവത്തിൽ നടി ഡിംപിൾ ഹയാത്തിക്കെതിരെ കേസ്

ഹൈദരാബാദ് : ഐപിഎസ് ഓഫിസറുടെ കാർ തകർത്ത കേസിൽ തമിഴ്, തെലുങ്ക് സിനിമാ താരം ഡിംപിൾ ഹയാത്തിക്കും ആൺസുഹൃത്തിനു മെതിരെ കേസ്. ഡപ്യൂട്ടി കമ്മിഷണർ രാഹുൽ ഹെഡ്ഗെയുടെ കാർ തകർത്തെന്നാണ് ഡിംപിളിനെതിരിയുള്ള കേസ്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ രാഹുൽ താമസിക്കുന്ന അപാർട്മെന്റിനു മുന്നിൽ അപാർട്മെന്റിന്റെ പാർക്കിങ് സ്ഥലത്ത് 2023 മേയ് 14നായിരുന്നു സംഭവം. നടന്നതെന്നും ഡ്രൈവർ ചേതൻ കുമാർ പറയുന്നു.

സ്ഥിരമായി ഇടുന്ന സ്ഥലത്താണ് കാർ പാർക്ക് ചെയ്തിരുന്നതെന്നും ഡിപിംളും സുഹൃത്തും കാർ പിറകോട്ട് എടുത്തപ്പോൾ മനഃപൂർവ്വം തട്ടിക്കുകയായിരുന്നെന്നും ഡ്രൈവർ പറയുന്നു. ഇതു കണ്ട ഡ്രൈവർ ചോദ്യം ചെയ്തപ്പോൾ ഡിംപിൾ വീണ്ടും കാറിൽ ചവിട്ടിയതായും പറയുന്നു. ഇത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും രാഹുലിന്റെ ഡ്രൈവർ അറിയിച്ചു. തുടർന്ന് ചേതൻ കുമാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതുപ്രകാരം മേയ് 17ന് ഡിംപിളിനും സുഹൃത്തിനുമെതിരെ കേസെടുക്കുകയും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.

തെലുങ്ക് ചിത്രം ഖിലാഡി, രാമ ബാണം, തമിഴ് ചിത്രങ്ങളായ വീരമേ വാഗൈ സൂടും, ദേവി 2, ബോളിവുഡ് ചിത്രം അത്റംഗി രേ തുടങ്ങിയ ചിത്രങ്ങളിൽ ഡിപിംൾ വേഷമിട്ടിട്ടുണ്ട്. …

Share
അഭിപ്രായം എഴുതാം