പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം നരേന്ദ്ര മോദിതന്നെ ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ്. 2023 മേയ് 28-ന് സ്പീക്കർ ഓം ബിർളയുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടനച്ചടങ്ങ്. ഇതുസംബന്ധിച്ച് പാർലമെന്റ് സെക്രട്ടേറിയറ്റ് ഔദ്യോഗിക ക്ഷണം പുറപ്പെടുവിച്ചു.ഉദ്ഘാടനച്ചടങ്ങിലേക്ക് പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ക്ഷണക്കത്തയച്ചു. മെയ് 28 ന് ഉച്ച യ്ക്ക് 12 മുതലായിരിക്കും ഉദ്ഘാടന പരിപാടികൾ. ലോക്സഭാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് തീരുമാനം.

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരേ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പേർ രംഗത്തുവന്നിരുന്നു. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ലെന്നും രാഷ്ട്രപതിയാണെന്നതടമടക്കമുള്ള പ്രതികരണങ്ങൾ പ്രതിപക്ഷത്തുനിന്നുണ്ടായി. രാഷ്ട്രപതി ദ്രൗപദി മുർമുവിനെയോ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെയോ ക്ഷണിക്കാതെയാണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ നരേന്ദ്ര മോദി തീരുമാനിച്ചതെന്നും പ്രതിപക്ഷം വിമർശിച്ചിരുന്നു. ഇതുവഴി ഉന്നത ഭരണഘടനാ പദവികളെ കേന്ദ്രം അവഗണിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ..

Share
അഭിപ്രായം എഴുതാം