അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിലെ രാജ്യാന്തര അതിര്‍ത്തിയില്‍ മയക്കുമരുന്നുമായി എത്തിയ പാകിസ്ഥാന്‍ ഡ്രോണ്‍ 22/05/23 തിങ്കളാഴ്ച അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) വെടിവച്ചിട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍. പരിശോധനയ്ക്കിടെ ഹെറോയിന്‍ എന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകള്‍ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചാബിലെ അമൃത്സറിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം മയക്കുമരുന്ന് കടത്തുകയായിരുന്നു ലക്ഷ്യമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും സേന അറിയിച്ചു.
ആര്‍മി പിടിച്ചെടുത്ത ഡ്രോണില്‍ നിന്ന് കണ്ടെത്തിയ ഹെറോയിന് മൊത്ത ഭാരം ഏകദേശം 3.3 കിലോഗ്രാം ആണ്. പാകിസ്ഥാന്റെ മറ്റൊരു നിഷ്ഠൂര ശ്രമം തങ്ങള്‍ പരാജയപ്പെടുത്തിയതായി അമൃത്സര്‍ ബിഎസ്എഫ് കമാന്‍ഡന്റ് അജയ് കുമാര്‍ മിശ്ര പറഞ്ഞു.