ന്യൂഡല്‍ഹി: മുതിര്‍ന്ന നടന്‍ ശരത് ബാബുവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ശരത് ബാബു ബഹുമുഖ പ്രതിഭയായിരുന്നു. നിരവധി ഭാഷകളിലെ ജനപ്രിയ കഥാപാത്രങ്ങളുടെ പേരില്‍ അദ്ദേഹം ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.’
എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.
നടന്‍ ശരത് ബാബുവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
