ബെംഗളൂരു/ ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലയാളിയുമായ യു ടി ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കറാകും. ഹൈക്കമാന്‍ഡ് ഇക്കാര്യം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. 53കാരനായ ഖാദര്‍ നേരത്തേ നിയമസഭയില്‍ ഉപ പ്രതിപക്ഷ നേതാവായി സേവനം ചെയ്തിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് കര്‍ണാടക സ്പീക്കറാകുന്ന ആദ്യ വ്യക്തിയാകും ഇതോടെ ഖാദര്‍. കര്‍ണാടകയുടെ ചുമതലയുള്ള രണ്‍ദീപ് സുര്‍ജേവാലയും ദേശീയ ജന.സെക്രട്ടറി കെ സി വേണുഗോപാലും ഈയടുത്ത് ഖാദറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം 23/05/23 ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 24/05/23 ബുധനാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. മംഗലാപുരം മണ്ഡലത്തെയാണ് യു ടി ഖാദര്‍ പ്രതിനിധാനം ചെയ്യുന്നത്. അഞ്ച് തവണ എം എല്‍ എയായി വിജയിച്ചു.