പതിനഞ്ചുകാരിയുടെ ഗർഭഛിദ്രത്തിന് അനുമതിനൽകി ഹൈക്കോടതി.

കൊച്ചി: സ്വന്തം സഹോദരനിൽ നിന്ന് ഗർഭിണിയായ പതിനഞ്ചുകാരിയുടെ ഗർഭഛിദ്രത്തിന് ഹൈക്കോടതി അനുമതിനൽകി. ഏഴ് മാസം പ്രായമായ (32 ആഴ്ചയിലേറെ) ഗർഭവുമായി മുന്നോട്ടുപോകുന്നത് കുട്ടിക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനൊപ്പം, സാമൂഹ്യവും വൈദ്യശാസ്ത്രപരവുമായ സങ്കീർണതകളും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഗർഭഛിദ്രത്തിന് ഉത്തരവിട്ടത്..

കുഞ്ഞ് ജനിച്ചാൽ അതു സാമൂഹ്യമായ സങ്കീർണതകൾക്കു കാരണമാവുമെന്ന് കോടതി വിലയിരുത്തി. ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ ഗർഭഛിദ്രത്തിന് അനുമതി നൽകുക മാത്രമാണ് പോംവഴി. ഗർഭഛിദ്രത്തിനു നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർക്കും മെഡിക്കൽ കോളജ് സൂപ്രണ്ടിനും കോടതി നിർദേശം നൽകി. ഗർഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.

‘വസ്തുത കണക്കിലെടുക്കുമ്പോൾ, കുട്ടി ജനിച്ചത് സ്വന്തം സഹോദരനിൽ നിന്നാണ്. വിവിധ സാമൂഹികവും വൈദ്യശാസ്ത്രപരവുമായ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.അത്തരം സാഹചര്യങ്ങളിൽ, ഗർഭം അലസിപ്പിക്കാൻ ഹരജിക്കാരൻ ആവശ്യപ്പെടുന്നതുപ്രകാരം അനുമതി അനിവാര്യമാണ്’, കോടതി ഉത്തരവിൽ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം