2022-ലെ സിവിൽ സർവീസസ് പരീക്ഷയിൽ ഇഷിതാ കിഷോറിന് ഒന്നാം റാങ്ക്.

ന്യൂഡൽഹി: 2022-ലെ സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യ, ഉമാ ഹരതി എൻ, സ്മൃതി മിശ്ര എന്നിവരാണ് തൊട്ടുപിന്നിലുള്ളവർ. മലയാളി ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് നേടി ആദ്യ പത്തിൽ ഇടംനേടി. ആര്യ വി.എം (36-ാം റാങ്ക്), എസ്. ഗൗതം രാജ് (63), എന്നിവരാണ് ആദ്യ നൂറിൽ ഇടംനേടിയ മറ്റു മലയാളികൾ. ആദ്യ പത്തു റാങ്കുകളിൽ ഏഴും പെൺകുട്ടികളാണ് സ്വന്തമാക്കിയത്.

പാലാ മുത്തോലി സ്വദേശിയാണ് ഗഹന നവ്യാ ജയിംസ്. പാലാ സെന്റ്.തോമസ് കോളേജ് അധ്യാപകൻ ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിൻറെയും മകളാണ്. പാലാ അൽഫോൺസാ കോളേജിലും സെൻറ് തോമസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ജപ്പാൻ അംബാസഡർ സിബി ജോർജിൻറെ അനന്തരവളുമാണ്. ഇപ്പോൾ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പി എച്ച്.ഡി വിദ്യാർഥിനിയാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് ആര്യ വി.എം. ആര്യയുടെ രണ്ടാമത്തെ ശ്രമത്തിലാണ് നേട്ടം കരസ്ഥമാക്കിയത്. നിലവിൽ ഗസ്റ്റ് അധ്യാപികയായി ജോലിനോക്കുകയാണ് ആര്യ.

Share
അഭിപ്രായം എഴുതാം