ഇടുങ്ങിയ ചിന്താഗതിയാണ് രാഹുലിനെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്യ.

ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദുശ്ശകുനമാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്യ. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ലെന്നും രാഷ്ട്രപതി ദ്രൗപദി മുർമു ആയിരിക്കണം എന്നും രാഹുൽ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2023 മേയ് 28 നാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുന്നത്.

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രപതിയെ അവഹേളിക്കലാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ തലവനായ പ്രധാനമന്ത്രിയല്ല, രാഷ്ട്രത്തലവനാണ് നിയമനിർമാണ സഭയുടെ മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന്പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. മോദിയുടെ പൊങ്ങച്ച പദ്ധതിയാണിതെന്ന് കോൺഗ്രസ് പരിഹസിച്ചു.

അതേസമയം ജനാധിപത്യത്തിന്റെ ക്ഷേത്രമായി പുതിയ പാർലമെന്റ് മന്ദിരം മാറുന്ന ചരിത്രനിമിഷത്തെ സ്വാഗതം ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള ഇടുങ്ങിയ ചിന്താഗതിയാണ് രാഹുലിന്.‘‘എന്നാണ് ഗൗരവ് ഭാട്ടിയ പറഞ്ഞത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? രാജ്യം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ശുഭവേളകളിൽ ദുശ്ശകുനം പോലെ അദ്ദേഹം മുന്നോട്ടുവരും. കോൺഗ്രസ് നേതാവും ലോക്‌സഭാ മുൻ സ്പീക്കറുമായ മീരാ കുമാർ പുതിയ പാർലമെന്റ് മന്ദിരം വേണമെന്ന് പറഞ്ഞിരുന്നു. കോൺഗ്രസിന്റെ സ്വപ്‌നങ്ങളാണെങ്കിലും അത് മോദി നടപ്പാക്കുമ്പോൾ അവർക്ക് പ്രശ്‌നമാണ്’’ – ഗൗരവ് ഭാട്ടിയ പറഞ്ഞു.

Share
അഭിപ്രായം എഴുതാം