മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി. നാരങ്ങാത്തോട് പതങ്കയത്ത് പുഴയിൽ കുളിക്കുകയായിരുന്ന യുവാക്കൾ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു. തുടർന്ന് പാറയ്ക്കു മുകളിൽ കയറിനിന്ന ഇവരെ ഹോംഗാർഡും മിനാർ പവർ ഹൗസിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് കരയ്‌ക്കെത്തിക്കുകയായിരുന്നു.2023 മെയ് 22നാണ് സംഭവം

മലപ്പുറം താനൂർ സ്വദേശികളായ രണ്ടുപേരാണ് മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. പാറയിൽ കയറിനിന്ന ഇവരെ കയറിട്ടുകൊടുത്താണ് രക്ഷപ്പെടുത്തിയത്. വനത്തിനകത്ത് വലിയ തോതിൽ മഴ പെയ്തതോടെയാണ് വെള്ളം കുത്തിയൊഴുകിയത്.നിരവധി അപകട മരണങ്ങളുണ്ടായിട്ടുള്ള സ്ഥലമാണ് പതങ്കയം. ഇവിടെ കുളിക്കാൻ വരുന്നതിനെതിരേ പോലീസും നാട്ടുകാരും പലതവണ താക്കീതു ചെയ്തതാണ്. ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം