റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധ്യാനം കൂടാനായി നേപ്പാളിലേക്ക് പറന്ന് ആമിര്‍ ഖാന്‍

May 10, 2023 - 2:45 pm

മുംബൈ:ഏറെ ആരാധകരുളള ബോളിവുഡ് നടനാണ് ആമിര്‍ ഖാന്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ നേപ്പാളിലേക്ക് പോയിരിക്കുകയാണ്. അവിടെ നടന്‍ ധ്യാനത്തിനായാണ് പോയതെന്നാണ് സൂചന.

നേപ്പാളില്‍ കാഠ്മണ്ഡുവില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ബുദ്ധനീലകണ്ഠയിലുള്ള പ്രശസ്തമായ വിപാസന മെഡിറ്റേഷന്‍ സെന്ററിലാണ് താരം ധ്യാനത്തിന് എത്തുന്നത്. പതിനൊന്ന് ദിവസത്തെ ധ്യാനത്തിനാണ് ആമിര്‍ ഖാന്‍ പോയിരിക്കുന്നത് . ഈ വാര്‍ത്ത വിപാസന സെന്റ് ഉദ്യോഗസ്ഥരും അംഗീകരിച്ചിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെയാണ് ആമിര്‍ ഖാന്‍ നേപ്പാളില്‍ എത്തിയത്. 2014 ലാണ് ഇതിനു മുമ്പ്‌ താരം നേപ്പാളില്‍ എത്തിയത്. അന്ന് യൂണിസെഫ് പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു വന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആമിര്‍ ഖാന്റെ ‘ ലാല്‍ സിങ് ഛദ്ദ’ വലിയ പരാജയമായിരുന്നു. ഇതിന് പിന്നാലെ താന്‍ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയാണെന്ന പ്രഖ്യാപനവുമായി ആമിര്‍ എത്തിയിരുന്നു . ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ധ്യാനവും എന്നാണ് സൂചന. ലാല്‍ സിംഗ് ഛദ്ദയ്ക്കു ശേഷം പുതിയ ചിത്രങ്ങളൊന്നും താരം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *