വെള്ള നിറത്തിലുളള മൂർഖൻപാമ്പിനെ കണ്ടെത്തി

കോയമ്പത്തൂർ: വെള്ള നിറത്തിലുളള മൂർഖൻപാമ്പിനെ കോയമ്പത്തൂരിലെ പോടന്നൂറിൽ കണ്ടെത്തി. 2023 മെയ് 4 ചൊവ്വാഴ്ചയാണ് അഞ്ചടിയോളം നീളം വരുന്ന പാമ്പിനെ ആൾതാമസമുള്ളയിടത്ത് കണ്ടെത്തിയത്. ആൽബിനിസം രോഗാവസ്ഥയാണ് പാമ്പിന്റെ വെളുത്ത നിറത്തിനു പിന്നിൽ. ജനിതക വ്യതിയാനം മൂലം ശരീരത്തിൽ മെലാനിന്റെ അളവ് കുറയുന്നതാണ് ആൽബിനിസം എന്ന അവസ്ഥക്ക് കാരണം. ഇതാണ് മൂർഖന്റെ നിറം വെള്ളയാകാനുള്ള പ്രധാന കാരണവും.

വൈൽഡ്ലൈഫ് ആൻഡ് നേച്വർ കൺസർവേഷൻ ട്രസ്റ്റ് (ഡബ്ല്യുഎൻടിസി) വൊളണ്ടിയറായ മോഹനനാണ് ആൽബിനോ പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് പിന്നീട് ആനെക്കട്ടി വനമേഖലയിൽ തുറന്നു വിട്ടു. ജൈവവൈവിധ്യത്താൽ സമ്പന്നമായതിനാലാണ് ആനക്കട്ടി മേഖല തിരഞ്ഞെടുത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥസ്ഥൻ പ്രതികരിച്ചു.

Share
അഭിപ്രായം എഴുതാം