റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബെല്‍ഗ്രേഡ്: സെര്‍ബിയയിലെ സ്‌കൂളില്‍ വിദ്യാര്‍ഥി നടത്തിയ വെടിവയ്പ്പില്‍ കുട്ടികളടക്കം ഒന്‍പതു മരണം. ബെല്‍ഗ്രേഡിലെ വ്‌ലാഡിസ്ലാവ് റിബ്‌നിക്കാര്‍ എലിമെന്ററി സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 03/05/23 ബുധനാഴ്ച രാവിലെ ക്ലാസ് മുറിയിലെത്തിയ 14 വയസുകാരന്‍ ആദ്യം തന്റെ അധ്യാപകനെ വെടിവച്ചു. പിന്നീട് വിവേചനരഹിതമായി വിദ്യാര്‍ഥികള്‍ക്കും സുരക്ഷാ ഗാര്‍ഡുകള്‍ക്കും നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തില്‍ എട്ടു വിദ്യാര്‍ഥികളും ഒരു സുരക്ഷാ ഗാര്‍ഡും മരിച്ചതായി സെര്‍ബിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആറോളം വിദ്യാര്‍ഥികള്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിയേറ്റ അധ്യാപകന്റെ നില അതീവഗുരുതരമാണ്. സംഭവത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. വെടിവയ്പ്പിലേക്കു നയിച്ചതിനു കാരണം വ്യക്തമല്ല. അക്രമിയെ ചോദ്യംചെയ്യുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *