അനാര്‍ക്കലി മരയ്ക്കാര്‍ പ്രധാന വേഷത്തില്‍ എത്തുന്ന അമലയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

കൊച്ചി: അനാര്‍ക്കലി മരയ്ക്കാര്‍ പ്രധാന വേഷത്തിലെത്തി നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന അമലയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിലും തമിഴിലും,തെലുങ്കിലും ഉള്‍പ്പെടെ 3 ഭാഷകളില്‍ ഒരുങ്ങുന്ന ഒരു സസ്‌പെന്‍സ് സൈക്കോ ത്രില്ലര്‍ ചിത്രമാണിത്.

മസ്കോട്ട് പ്രൊഡക്ഷന്‍സിന്റെയും ടോമ്മന്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെയും ബാനറില്‍ മുഹ്സിന നിഷാദ് ഇബ്രാഹിം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ ശരത് അപ്പാനി,രജീഷാ വിജയന്‍,ശ്രീകാന്ത്,സജിത മഠത്തില്‍,ഷുഹൈബ്‌ എംബിച്ചി നന്ദിനി,നൈഫ്, നൗഷാദ്, വൈഷ്ണവ്, ആന്‍മരിയ ബിട്ടോ ഡേവിഡ്സ്, എന്നിവരാണ് മറ്റു താരങ്ങള്‍.

ബിജിഎം.ലിജിന്‍ ബാമ്ബിനോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണ്‍, സ്പെഷ്യല്‍ ട്രാക്ക് ശ്യാം മോഹന്‍ എം. എം, കാലയ്,ആര്‍ട്ട് ഷാജി പട്ടണം, മേക്കപ്പ് ആര്‍ ജി വയനാടന്‍,കൊസ്റ്റും മെല്‍വി ജെ, അമലേഷ് വിജയന്‍, കളറിസ്റ്റ് ശ്രീക്ക് വാര്യര്‍, സൗണ്ട് ഡിസൈന്‍ രഞ്ജു രാജ് മാത്യു, സ്റ്റണ്ട് ഫയര്‍ കാര്‍ത്തി, മിക്സിങ് ഗിജുമോന് ടി ബ്രുസി,സ്റ്റില്‍ അര്‍ജുന്‍ കല്ലിങ്കല്‍, വിഷ്ണു, പ്രൊഡക്ഷന്‍ മാനേജര്‍ എ. കെ ശിവന്‍, പ്രോജക്‌ട് ഡിസൈനര്‍ ജോബില്‍ ഫ്രാന്‍സിസ് മൂലന്‍,ലിറിക്‌സ് ഹരിനാരായണന്‍ ബി.കെ,മനു മഞ്ജിത്, ക്രിയേറ്റിവ് തിങ്കിങ് ഫിലിംസ്, മാര്‍ക്കറ്റിങ് ഒബ്‌സ്ക്യുറ പി ആര്‍. ഓ റിന്‍സി മുംതാസ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ ക്യാമറ അഭിലാഷ് ശങ്കറും, സംഗീതം ഗോപി സുന്ദറും, എഡിറ്റിംഗ് നൗഫല്‍ അബ്‌ദുള്ളയും നിര്‍ഹിക്കുന്നു. ചിത്രം മെയ് 19 ന് തിയ്യേറ്ററുകളില്‍ എത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →