കോട്ടയം : സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കടുത്തുരുത്തി കോതനല്ലൂർ സ്വദേശി ആതിരയാണ് മരിച്ചത്. 2023 മെയ് 1 തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ ആതിരയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സുഹൃത്ത് അരുൺ വിദ്യാധറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. ആതിരയുടെ കുടുംബം നൽകിയ പരാതിയിലാണ് കേസ്.
അരുണിനെതിരെ മുൻപും ആതിര പരാതി നൽകിയിരുന്നു. ബന്ധം അവസാനിപ്പിച്ചശേഷവും ആതിരയ്ക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും അരുൺ ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ച് അപമാനിച്ചു എന്നായിരുന്നു പരാതി .