ഊഞ്ഞാലിൽനിന്നു തെറിച്ചുവീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

മാവൂർ: ഇരുമ്പ് ഊഞ്ഞാലിൽനിന്നു തെറിച്ചുവീണ് കമ്പികളുടെ അടിയിൽ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരിച്ചത്. 2023 മെയ് 1 നാണ് സംഭവം. ഓമശേരി അമ്പലക്കണ്ടിയിലെ കല്യാണമണ്ഡപത്തിലുള്ള ഊഞ്ഞാലിൽനിന്ന് തെറിച്ചുവീണാണ് അപകടം ഉണ്ടായത്.

വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കുടുംബാംഗങ്ങൾക്കൊപ്പം നിഹാൽ ഇവിടെയെത്തിയത്. കുട്ടികൾക്കായി തയാറാക്കിയ കളിസ്ഥലത്തെ ഊഞ്ഞാലിൽ കളിച്ചുകൊണ്ടിരിക്കെ നിഹാൽ തെറിച്ച് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share
അഭിപ്രായം എഴുതാം