യുക്രൈനില്‍ 20,000 റഷ്യക്കാര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്ക് വന്‍ ആളപായമുണ്ടായതായി അമേരിക്ക. 20,000 റഷ്യക്കാര്‍ കൊല്ലപ്പെട്ടു. ഒരു ലക്ഷം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യുക്രൈനിലെ ഡൊണേറ്റ്സ്‌ക് മേഖലയില്‍ പോരാട്ടം ശക്തമായ ഡിസംബര്‍ മുതലുള്ള കണക്കാണിതെന്നും വൈറ്റ് ഹൗസ് അറിയിച്ചു. റഷ്യന്‍ സൈന്യത്തിനെതിരെ പുതിയ തരത്തില്‍ തിരിച്ചടി നല്‍കാന്‍ യുക്രൈന്‍ സജ്ജമാണെന്നും അമേരിക്ക വിലയിരുത്തുന്നു. അമേരിക്കയുടെ പുതിയ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ സമിതി വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ പതിനായിരവും സൈനികരാണ്. സ്വകാര്യ സൈനിക വിഭാഗമായ വാഗ്‌നറിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരില്‍ അധികവും. റഷ്യയിലെ ജയില്‍പുള്ളികളെയാണ് വാഗ്‌നറിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ ബാഖ്മുത് നഗരത്തില്‍ ഇരു സൈന്യവും ശക്തമായ പോരാട്ടത്തിലാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →