റമസാൻ ഈ വർഷം 29 ദിവസമായിരിക്കുമെന്നാണ് കരുതുന്നതെന്ന് ചന്ദ്രക്കല സമിതി

അബുദാബി : യുഎഇയിൽ പെരുന്നാൾ പ്രമാണിച്ച് റമസാൻ 29 മുതൽ ശവ്വാൽ 3 വരെ എല്ലാ സർക്കാർ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പുറപ്പെടുവിച്ച സർക്കുലറിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

റമസാൻ ഈ വർഷം 29 ദിവസമായിരിക്കുമെന്നാണ് കരുതുന്നത്. അതനുസരിച്ച് പെരുന്നാൾ അവധി ഏപ്രിൽ 20 ന് ആരംഭിക്കും. ഇസ്‌ലാമിക കലണ്ടറിലെ പത്താം മാസമാണ് ശവ്വാൽ. പെരുന്നാൾ ആരംഭിക്കുന്ന കൃത്യമായ തീയതി യുഎഇയുടെ ചന്ദ്രക്കല സമിതിയാണ് തീരുമാനിക്കുക. റമസാൻ 30 ദിവസവും ലഭിക്കുകയാണെങ്കിൽ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി ലഭിക്കും. അങ്ങനെയെങ്കിൽ ഈ മാസം 25 നു തിരികെ ജോലിയിൽ പ്രവേശിക്കണം. റമസാൻ 29 ദിവസമാണെങ്കിൽ പെരുന്നാൾ അവധി നാലുദിവസം നീണ്ടുനിൽക്കും.

Share
അഭിപ്രായം എഴുതാം