തെക്കൻ, മധ്യപടിഞ്ഞാറൻ യുഎസിൽ നാശംവിതച്ച് ചുഴലിക്കാറ്റ് : മരണം 21

യു.എസ് : തെക്കൻ, മധ്യപടിഞ്ഞാറൻ യുഎസിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ ഏഴ് സംസ്ഥാനങ്ങളിലായി വ്യാപകമായ നാശനഷ്ടങ്ങൾ. 21 പേർ മരിച്ചു. നൂറുകണക്കിന് കെട്ടിടങ്ങളും വീടുകളും തകർന്നു. ഇല്ലിനോയിസിൽ ചുഴലിക്കാറ്റിൽ മൂന്ന് പേർ മരിച്ചു. തെക്കിലും മിഡ് വെസ്റ്റിലുമായാണ് 21 മരണം. 2023 മാർച്ച് 31 വള്ളിയാഴ്ച രാത്രി മുതൽ വീശിയ കൊടുങ്കാറ്റ് ശനിയാഴ്ചയും തുടർന്നത് ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചു. നിരവധി പേർക്ക് ​ഗുരുതരമായ പരുക്കുകളുണ്ട്.

മിസിസിപ്പി, അലബാമ എന്നിവിടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തു. അർക്കൻസസിൽ രണ്ടായിരത്തിലധികം കെട്ടിടങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. വിവിധയിടങ്ങളിൽ സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും തകർന്നുവീണു. പല നഗരങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. റോഡുകളും തകർന്നു. കെട്ടിടങ്ങൾ തകർന്ന് ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്

Share
അഭിപ്രായം എഴുതാം