അരിക്കൊമ്പൻ വിഷയത്തിലെ ഹർജിക്കാരൻ വിവേകിനെതിരെ ഇടുക്കി എസ്‌പിക്ക് പരാതി

ഇടുക്കി: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയ വിവേകിനെതിരെ ഇടുക്കി എസ് പിക്ക് പരാതി. പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വിവേകിന്റെ പരാമർശം മനപ്പൂർവം ലഹളയുണ്ടാക്കാനും ഐക്യം നശിപ്പിക്കാനുമെന്ന് പരാതിയിൽ ആരോപിക്കുന്നത്. മദ്രാസ് ഐ ഐ ടി യിലെ പിച്ച് ഡി സ്കോളർ ആണ് അരിക്കൊമ്പൻ വിഷയത്തിൽ നാട്ടുകാർക്കെതിരെ വെല്ലുവിളിച്ച ഈ വിവേക്. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ കെ എസ് അരുണാണ് പരാതി നൽകിയത്. വിവേകിന്റെ വാട്ട്സ്ആപ്പ് ശബ്ദ സന്ദേശം വിവാദമായിരുന്നു.

അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം തുടരുകയാണ്. ചിന്നക്കനാൽ സിങ്കുകണ്ടത്തെ രാപ്പകൽ സമരം 01/04/23 ശനിയാഴ്ച രണ്ടാം ദിവസത്തിലേക്ക് കടന്നു. അതേസമയം, കോടതി നിയോഗിച്ച വിദഗ്ധ സമിതി, അംഗങ്ങൾ നേരിട്ട് പ്രശ്ന ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സാധ്യത കുറവാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളാണ് സിങ്കകണ്ടത്തെ രാപ്പകൽ സമരപ്പന്തലിൽ പ്രതിഷേധിക്കുന്നത്.

Share
അഭിപ്രായം എഴുതാം