രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി; വിദേശരാജ്യങ്ങളുടെ ഇടപെടലിൽ അതൃപ്തി അറിയിച്ച് എസ് ജയശങ്കർ

ദില്ലി: രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടിയിലെ വിദേശ രാജ്യങ്ങളുടെ ഇടപെടലിൽ കടുത്ത അതൃപ്തിയറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഒരു രാജ്യത്തിന്റെ പ്രതിനിധിയും അവരുടെ വിയോജിപ്പ് തന്നെ അറിയിച്ചിട്ടില്ല. ആഭ്യന്തര വിഷയങ്ങളിൽ മറ്റ് രാജ്യങ്ങൾ ഇടപെടേണ്ടന്ന് തന്നെയാണ് ഇന്ത്യയുടെ നിലപാട്. നിയമം ലംഘിച്ചത് കൊണ്ടാണ്  അയോഗ്യനായതെന്നും രാഹുൽ നിയമത്തിന് അതീതനല്ലെന്നും എസ്.ജയശങ്കർ പറഞ്ഞു.

Share
അഭിപ്രായം എഴുതാം